കേരളം ഗവർണർ ഓംപ്രകാശ് മാത്തൂർ വിവേകാനന്ദപ്പാറ സന്ദർശിച്ചു
കേരളം ഗവർണർ ഓംപ്രകാശ് മാത്തൂർ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ സന്ദർശിച്ചു.ഉച്ചയോടെ വിവേകാനന്ദ കേന്ദ്രത്തിലെത്തിയ അദ്ദേഹം ശ്രീരാമ മണ്ഡപവും സന്ദർശിച്ചു. തുടർന്ന് വൈകിട്ട് നാലുമണിയോടെ വിവേകാനന്ദപ്പാറയിലെത്തി.
കന്യാകുമാരി ദേവിയുടെ പാദമുദ്രയുമായി ബന്ധപ്പെട്ട പുണ്യസ്ഥലത്ത് പുഷ്പാർച്ചന നടത്തിയ ഗവർണർ സ്വാമി വിവേകാനന്ദന്റെ പ്രതിമയിലും പുഷ്പാർപ്പണം നടത്തി. ധ്യാനകേന്ദ്രത്തിൽ അൽപ്പസമയം ചെലവഴിച്ച ശേഷം വിവേകാനന്ദപ്പാറ ചുറ്റിനടന്ന് കണ്ടു. തിരുവള്ളുവർ പ്രതിമയും സന്ദർശിച്ച അദ്ദേഹം കന്യാകുമാരി ദേവി ക്ഷേത്രത്തിലും ദർശനം നടത്തി. തുടർന്ന് പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച ശേഷമാണ് കന്യാകുമാരിയിൽ നിന്ന് മടങ്ങിയത്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്.