South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

വസ്ത്രവും മേക്കപ്പുമിട്ട ശേഷം മുഖവും തലയും ദുപ്പട്ട ഉപയോഗിച്ച് മറച്ചാണ് ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയത്

വസ്ത്രവും മേക്കപ്പുമിട്ട ശേഷം മുഖവും തലയും ദുപ്പട്ട ഉപയോഗിച്ച് മറച്ചാണ് ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയത്

ഇനി മേലാൽ ചെയ്യില്ല! സ്ത്രീസുരക്ഷ പരിശോധിക്കാൻ സ്ത്രീവേഷമിട്ട് രാത്രി സ്കൂട്ടിൽ കറങ്ങിയ യുവാവിന്റെ അനുഭവം
സ്ത്രീകൾക്ക് രാത്രികാലത്ത് സുരക്ഷയുണ്ടോയെന്ന് പരിശോധിക്കാൻ സ്ത്രീവേഷമിട്ട് ന​ഗരത്തിലുടനീളം ചുറ്റിയുവാവ്. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് സ്ത്രീവേഷമിട്ട് സ്കൂട്ടറിൽ കറങ്ങിനടന്നത്. തനിക്ക് വളരെ മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് യുവാവ് പറഞ്ഞു.
സ്ത്രീകൾ രാത്രി ഡൽഹിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കാൻ കണ്ടന്റ് ക്രിയേറ്റർ നടത്തിയ പരീക്ഷണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്ത്രീ വേഷം ധരിച്ച് രണ്ട് മണിക്കൂറോളം സ്കൂട്ടറോടിച്ചു.
ഇൻസ്റ്റഗ്രാമിൽ ‘BeJaintle’ എന്ന പേരിൽ അറിയപ്പെടുന്ന ക്രിയേറ്റർ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വസ്ത്രവും മേക്കപ്പും ധരിച്ച ശേഷം മുഖവും തലയും ദുപ്പട്ട ഉപയോഗിച്ച് മറച്ചാണ് ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയത്. തുടർന്ന് സ്കൂട്ടറുമായി നഗരത്തിലൂടെ യാത്ര ആരംഭിച്ചു.
വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ആളുകൾ നിരന്തരം തന്നെ നോക്കിയിരുന്നുവെന്ന് യുവാവ് പറയുന്നു. സ്കൂട്ടിയിൽ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിൽ നിർത്തിയപ്പോഴും സമീപത്തുണ്ടായിരുന്ന പുരുഷന്മാരുടെ ശ്രദ്ധ തനിക്ക് നേരെയായിരുന്നുവെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
യാത്രയ്ക്കിടെ രണ്ട് യുവാക്കൾ ആദ്യം നോക്കുകയും പിന്നീട് സ്കൂട്ടിയെ പിന്തുടരുകയും ചെയ്തു. നഗരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ ഒരാൾ സമീപത്തെത്തി സംസാരിക്കാൻ ശ്രമിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരിൽനിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായി യുവാവ് പറഞ്ഞു. സുഹൃത്തുക്കൾ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവിടെ നിന്ന് മാറുകയായിരുന്നു.
രണ്ട് മണിക്കൂറിനിടെ സൈക്കിൾ, ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി വിവിധ വാഹനങ്ങളിലുള്ളവർ തന്നെ പിന്തുടരാൻ ശ്രമിച്ചുവെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറിനിടെ ഉണ്ടായ അനുഭവം വളരെ മോശമായിരുന്നു. സൈക്കിൾ, ബൈക്ക്, ഓട്ടോ, കാർ തുടങ്ങി എല്ലാവരും തന്നെ പിന്തുടരാൻ ശ്രമിച്ചു. രാത്രിയിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീകൾ നേരിടുന്ന അനുഭവങ്ങളെക്കുറിച്ചും നിരവധി പേർ പ്രതികരിച്ചു. വീഡിയോ 1.7 കോടി ആളുകൾ കണ്ടിരുന്നു. നിരവധി പേർ തങ്ങളുടെ അനുഭവങ്ങളും കമന്റുകളിലൂടെ പങ്കുവെച്ചു.

📍 Chennai
📰 News18Kerala
🕒 3 days ago

Related News

താലിബാനെ പേടിച്ച് ആൺവേഷം കെട്ടി, നാടുവിട്ടു; പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഫരീബ
താലിബാനെ പേടിച്ച് ആൺവേഷം കെട്ടി, നാടുവിട്ടു; പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഫരീബ
പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു

2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
Back
Post Ad
To Ads