South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

പശുവിൻ നെയ്യ് എന്ന പേരിൽ തിരുപ്പതി ലഡ്ഡുവിന് ഉപയോഗിച്ചത് പാമോയിൽ, കോടികൾ തട്ടി, ഇഡിയുടെ അറസ്റ്റ്

പശുവിൻ നെയ്യ് എന്ന പേരിൽ തിരുപ്പതി ലഡ്ഡുവിന് ഉപയോഗിച്ചത് പാമോയിൽ, കോടികൾ തട്ടി, ഇഡിയുടെ അറസ്റ്റ്

ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകിവരുന്ന ലഡ്ഡു നിർമാണത്തിനായി ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
'അഗ്മാർക്ക് സ്‌പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്' എന്ന പേരിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) വിതരണം ചെയ്ത നെയ്യ്, ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ, വിവിധ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഏജൻസി വ്യക്തമാക്കി.
ടിടിഡി നെയ്യ് മായം ചേർക്കൽ കേസുമായി ബന്ധപ്പെട്ട് സപ്റ്റംബർ 17-ന് ഹൈദരാബാദ് ഓഫീസാണ് മംഗളയെ കസ്റ്റഡിയിലെടുത്തതെന്ന് കേന്ദ്ര ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തുടർന്ന് വിശാഖപട്ടണത്തെ പ്രത്യേക പണം വെളുപ്പിക്കൽ തടയൽ നിയമ കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി വ്യക്തമാക്കി.
ഏജൻസി നൽകുന്ന വിവരമനുസരിച്ച്, ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ എന്നിവയ്ക്കൊപ്പം മോണോഗ്ലിസറൈഡുകൾ, മൈവാസെറ്റ് സോഫ്റ്റ് 400 (Myvacet Soft 400), അസറ്റിക് ആസിഡ് എസ്റ്റർ എന്നീ രാസവസ്തുക്കൾ ഉപയോഗിച്ചാണ് തിരുപ്പതി ലഡു പ്രസാദം നിർമിക്കുന്നതിനായി ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മായം ചേർത്ത നെയ്യ് നിർമിച്ചിരുന്നത്.
ഇവ പിന്നീട് അഗ്മാർക്ക് സ്‌പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ് എന്ന പേരിൽ ടിടിഡിക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് ഇഡി ആരോപിക്കുന്നു. 2019-നും 2024-നും ഇടയിൽ ടിടിഡിക്ക് നൽകിയ വ്യാജ നെയ്യ് വിതരണത്തിന് 230 കോടി രൂപ മൂല്യമുണ്ടെന്നും, ഇതിൽ 96 കോടി രൂപയുടെ മായം ചേർത്ത നെയ്യ് മംഗളയാണ് നിർമ്മിച്ചതെന്നും ഇഡി അവകാശപ്പെട്ടു. Read more at: https://www.mathrubhumi.com/crime/news/tirupati-laddu-palm-oil-fraud-case-vticd0lh

📍 Chennai
📰 Mathrubhumi News
🕒 3 days ago

Related News

താലിബാനെ പേടിച്ച് ആൺവേഷം കെട്ടി, നാടുവിട്ടു; പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഫരീബ
താലിബാനെ പേടിച്ച് ആൺവേഷം കെട്ടി, നാടുവിട്ടു; പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഫരീബ
പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു

2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
Back
Post Ad
To Ads