ആദ്യം ജൂലൈ 31ന് റിലീസ് ചെയ്യാനിരുന്ന ചിത്രം, വിജയ് നായകനായ ‘ജനനായകൻ’ ജൂലൈ 23ന് റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു
Jason Sanjay | മകൻ സഞ്ജയ്‌യുടെ ചിത്രം പ്രൊമോട്ട് ചെയ്യാൻ വിജയ് വരില്ല; കാരണം ഇത്
;വിജയ് ‘സിഗ്മ’ പ്രചാരണ പരിപാടികളിൽ പങ്കെടുക്കില്ല: തന്റെ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് (Vijay) ‘സിഗ്മ’ (Sigma) എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ ജെയ്‌സൺ സഞ്ജയ്. സേലത്ത് നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ താരമൂല്യത്തെ ആശ്രയിക്കുന്നതിന് പകരം ചിത്രത്തെയും അണിയറപ്രവർത്തകരെയും കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജെയ്‌സൺ പറഞ്ഞു;
‘സിഗ്മ’ കാണാൻ ആകാംക്ഷ: മുഖ്യമന്ത്രിയായ വിജയ് പുതിയ ഉത്തരവാദിത്തങ്ങളിൽ വ്യാപൃതനായതിനാൽ, ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലകളുമായി ഏറ്റുമുട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സിഗ്മ’ കാണാൻ പിതാവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ജേസൺ പറഞ്ഞു (തുടർന്ന് വായിക്കുക)
മുഖ്യമന്ത്രിയായ വിജയ്ക്ക് ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്: “എന്റെ പിതാവ് ‘സിഗ്മ’യുടെ റിലീസിനായി കാത്തിരിക്കുകയാണ്. അദ്ദേഹം ചിത്രത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കില്ല. പ്രചാരണം അദ്ദേഹത്തെക്കുറിച്ചല്ല, ചിത്രത്തെക്കുറിച്ചായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. രണ്ടും തമ്മിൽ കൂട്ടിമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായതിനാൽ ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ ഒരുക്കിയിരിക്കുന്നത് എന്താണെന്ന് കാണാൻ അദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിൽ അദ്ദേഹത്തിന് വലിയ ആവേശവുമുണ്ട്,” ജെയ്‌സൺ പറഞ്ഞു
പിതാവിൽ നിന്നും പഠിച്ച ‘കൃത്യനിഷ്ഠ’: പിതാവിൽ നിന്ന് താൻ പഠിച്ച പ്രധാന ഗുണമേതെന്ന ചോദ്യത്തിന് ‘കൃത്യനിഷ്ഠ’യെന്നാണ് ജെയ്‌സൺ മറുപടി നൽകിയത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ വലിയ സന്തോഷമാണ് തോന്നിയതെന്നും അത് തനിക്കും അദ്ദേഹത്തിന് ചുറ്റുമുള്ള എല്ലാവർക്കും സന്തോഷം പകർന്ന നിമിഷമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘സിഗ്മ’യുടെ റിലീസിന് ശേഷം അഭിനയരംഗത്തേക്കുള്ള അവസരങ്ങളും പരിഗണിക്കുമെന്ന് ജെയ്‌സൺ കൂട്ടിച്ചേർത്തു
റിലീസ് മാറ്റി: ജെയ്‌സൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സിഗ്മ’. ആദ്യം ജൂലൈ 31ന് റിലീസ് ചെയ്യാനിരുന്ന ചിത്രം, വിജയ് നായകനായ ‘ജനനായകൻ’ ജൂലൈ 23ന് റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു
‘സിഗ്മ’ ഒക്ടോബർ 2ന്: സന്ദീപ് കിഷൻ, ഫാരിയ അബ്ദുള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സമ്പത്ത് രാജ്, ശിവ പണ്ഡിറ്റ്, യോഗ് ജാപ്പി, ഷീല രാജ്കുമാർ, രാജു സുന്ദരം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. റിലീസ് തീയതിയിൽ പലതവണ മാറ്റം വരുത്തിയതിന് പിന്നാലെ ചിത്രം ഒക്ടോബർ 2ന് തമിഴ്, തെലുങ്ക് ഭാഷകളിൽ തിയറ്ററുകളിലെത്തുമെന്നാണ് നിലവിലെ തീരുമാനം
Related News