South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

സംഘർഷം തികച്ചും പ്രാദേശികമായ ഒരു പ്രശ്നം മാത്രമാണെന്നാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്

സംഘർഷം തികച്ചും പ്രാദേശികമായ ഒരു പ്രശ്നം മാത്രമാണെന്നാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്

ഉണ്ണിയാടൻ്റെ ക്യാബിനറ്റ് പദവി കേരള കോൺഗ്രസുകാർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി
ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടന് കാബിനറ്റ് പദവി ലഭിക്കാത്തതിനെച്ചൊല്ലി തൃശൂരിൽ കേരള കോൺഗ്രസിൽ രൂക്ഷമായ തമ്മിലടി. തൃശൂരിൽ ഉണ്ണിയാടനെ അനുകൂലിക്കുന്നവർ വിമതയോഗം ചേർന്നപ്പോൾ, ഇരിങ്ങാലക്കുടയിൽ ഔദ്യോഗിക വിഭാഗവും വിമതരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജോ ജോണി (35), അനയ് ജാക്സൻ (29) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്.
തോമസ് ഉണ്ണിയാടൻ എംഎൽഎയായതിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം എന്ന പേരിലാണ് കേരള കോൺഗ്രസ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തൃശൂരിൽ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ചടങ്ങിൽ സംസാരിച്ചവരെല്ലാം ഉണ്ണിയാടനെ കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഉദ്ഘാടകനായി എത്തിയ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനാണ് വിഷയം ആദ്യം ഉന്നയിച്ചത്. കേരള കോൺഗ്രസിൽ പി.ജെ. ജോസഫ് കഴിഞ്ഞാൽ അടുത്തയാൾ തോമസ് ഉണ്ണിയാടൻ ആണെന്നും അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കാത്തിരുന്നതാണെന്നും എന്നാൽ അദ്ദേഹം അവഗണിക്കപ്പെട്ടത് നിരാശയുണ്ടാക്കിയെന്നും പ്രതാപൻ പറഞ്ഞു.
ഇതിനിടെ ഉണ്ണിയാടന്റെ മണ്ഡലമായ ഇരിങ്ങാലക്കുടയിൽ ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം കമ്മിറ്റി നേതൃയോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ സ്ഥലത്തെ എംഎൽഎയെയും മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെയും അറിയിക്കാതെയും പങ്കെടുപ്പിക്കാതെയും യോഗം ചേർന്നതു ചോദ്യം ചെയ്തതാണ് പിന്നീട് പരസ്യമായ സംഘർഷത്തിൽ കലാശിച്ചത്.
അതേസമയം, ഇരിങ്ങാലക്കുടയിലെ കേരള കോൺഗ്രസ് യോഗത്തിലുണ്ടായ സംഘർഷം തികച്ചും പ്രാദേശികമായ ഒരു പ്രശ്നം മാത്രമാണെന്നാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും എക്സിക്യൂട്ടീവ് ചെയർമാനും മന്ത്രിയുമായ മോൻസ് ജോസഫും പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

📍 Chennai
📰 News18Kerala
🕒 4 days ago

Related News

താലിബാനെ പേടിച്ച് ആൺവേഷം കെട്ടി, നാടുവിട്ടു; പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഫരീബ
താലിബാനെ പേടിച്ച് ആൺവേഷം കെട്ടി, നാടുവിട്ടു; പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഫരീബ
പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു

2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
Back
Post Ad
To Ads