South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

യുഎഇ തൂക്കുമോ ബ്രിട്ടനെ; വാങ്ങിക്കൂട്ടിയത് കോടികളുടെ ആസ്തി, സ്‌പോര്‍ട്‌സ്, ഹോട്ടല്‍, എയര്‍പോര്‍ട്ട്

യുഎഇ തൂക്കുമോ ബ്രിട്ടനെ; വാങ്ങിക്കൂട്ടിയത് കോടികളുടെ ആസ്തി, സ്‌പോര്‍ട്‌സ്, ഹോട്ടല്‍, എയര്‍പോര്‍ട്ട്

ലോകത്തെ പ്രധാന സമ്പന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. രണ്ട് ലക്ഷം കോടി ഡോളറില്‍ അധികം ആസ്തിയുടെ സോവറിങ് വെല്‍ത്ത് ഫണ്ട് ഉള്ള രാജ്യം. മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രൂഡ് ഓയില്‍ മാത്രമല്ല യുഎഇയുടെ വരുമാന മാര്‍ഗം. ധനകാര്യം, ടൂറിസം, സ്വര്‍ണ വ്യാപാരം, അന്താരാഷ്ട്ര നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും റസ്റ്ററന്റുകളുടെയും ഉടമസ്ഥാവകാശം എന്നിങ്ങനെ പോകുന്നു യുഎഇ രാജകുടുംബത്തിന്റെ വരുമാന മാര്‍ഗങ്ങള്‍.

ഏഷ്യയിലും നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും യുഎഇക്ക് നിക്ഷേപമുണ്ട്. ബ്രിട്ടനില്‍ 2021 മുതല്‍ ഈ വര്‍ഷം വരെ യുഎഇ-യുകെ സോവറിങ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പിലൂടെ 3000 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം, ബ്രിട്ടനില്‍ യുഎഇ നടത്തുന്ന നിക്ഷേപങ്ങളില്‍ ചട്ടവിരുദ്ധമായ നീക്കങ്ങളുണ്ട് എന്ന ആരോപണവും ശക്തമാണ്.

മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമസ്ഥാവകാശം യുഎഇയുടെ രാജകുടുംബാംഗമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹിയാനാണ്. ഇദ്ദേഹത്തിന്റെ അബുദാബി യുനൈറ്റഡ് ഗ്രൂപ്പ് 2008ലാണ് ഫുട്‌ബോള്‍ ക്ലബ്് സ്വന്തമാക്കിയത്. എന്നാല്‍ നിയമവിരുദ്ധമായി ഫണ്ട് വകമാറ്റി എന്നാണ് പ്രീമിയര്‍ ലീഗിന്റെ കണ്ടെത്തല്‍. ഇത് മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് നിഷേധിച്ചിട്ടുണ്ടെങ്കിലും വിമര്‍ശനം ശക്തമാണ്.

സുഡാനിലെ സംഘര്‍ഷങ്ങളില്‍ യുഎഇക്ക് പങ്കുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. യുഎഇ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ സുഡാന്‍ വിഷയം ചൂണ്ടിക്കാട്ടി യുഎഇക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്. യുഎഇയെ പിണക്കിയാല്‍ ഗള്‍ഫ് നിക്ഷേപം നിലയ്ക്കുമെന്നതാണ് ബ്രിട്ടീഷ് ഭരണകൂടം നേരിടുന്ന വെല്ലുവിളി. അബുദാബി, ദുബായ് എമിറേറ്റ്‌സിലെ സമ്പന്നര്‍ ബ്രിട്ടനില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ആശങ്കയോടെയാണ് ഒരുകൂട്ടര്‍ പ്രചരിപ്പിക്കുന്നത്.

2008ല്‍ മാഞ്ചസ്റ്റര്‍ സിറ്റി അബുദാബി യുനൈറ്റഡ് ഗ്രൂപ്പ് വാങ്ങുന്ന വേളയില്‍ ക്ലബ് ലോകോത്തരമായിരുന്നില്ല. പിന്നീടാണ് മികച്ച വിജയങ്ങള്‍ ക്ലബ്ബ് നേടിയത്. യുഎഇയുടെ മുബാദല സോവറിങ് ഫണ്ടിന്റെ മേധാവിയാണ് ക്ലബ്ബിന്റെ ചെയര്‍മാന്‍. അബുദാബിയുടെ വിമാന കമ്പനിയായ ഇത്തിഹാദിന്റെ പേരാണ് ക്ലിബ്ബിന്റെ സ്റ്റേഡിയത്തിന്. ആഴ്‌സനല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിന് പേര് നിര്‍ദേശിക്കാനും ജേഴ്‌സി സ്‌പോണ്‍സറിങിനുമുള്ള അവകാശം ദുബായുടെ എമിറേറ്റ്‌സ് എയര്‍ലൈനാണ്. എഫ്എ ക്ലബ്ബ്, ലാന്‍കഷെയര്‍ ക്രിക്കറ്റ് ക്ലബ്ബ് എന്നിവയിലും എമിറേറ്റ്‌സിന് ഓഹരിയുണ്ട്.

മാഞ്ചസ്റ്ററിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തും യുഎഇക്ക് പങ്കാളിത്തമുണ്ട്. മാഞ്ചസ്റ്റര്‍ ലൈഫിന്റെയും മാഞ്ചസ്റ്റര്‍ കോഓപ് ലൈവിന്റെയും ഭൂരിഭാഗം ഓഹരിയും യുഎഇ രാജകുടുംബത്തിനാണ്. അന്തരിച്ച ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ലണ്ടനില്‍ കോടികളുടെ ആസ്തിയുണ്ട്. ഹോട്ടലുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റേഡിയം, ക്ലബ്ബുകള്‍ എന്നിവയിലെല്ലാം യുഎഇയിലുള്ളവരുടെ ഓഹരി പങ്കാളിത്തത്തിലാണ്.

ബ്രിട്ടനിലെ പ്രധാന തുറമുഖങ്ങളായ ലണ്ടന്‍ ഗേറ്റ് വേ, സൗത്താംപ്റ്റണ്‍ എന്നിവ ദുബായിലെ ഡിപി വേള്‍ഡിന്റേതാണ്. ബ്രിട്ടനിലെ പ്രധാന ഷിപ്പിങ് കമ്പനി പിആന്റ്ഒയും പിആന്റ്ഒ ഫെറീസും ഡിപി വേള്‍ഡിന്റേത് തന്നെ. യോണ്ടര്‍ കമ്പനിയില്‍ വന്‍തുക അബുദാബിയുടെ മുബാദല നിക്ഷേപിച്ചിട്ടുണ്ട്. ലണ്ടന്‍ അറയ് ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ കാറ്റാടി കമ്പനികളില്‍ യുഎഇയുടെ മസ്ദര്‍ കമ്പനിക്കും ഓഹരിയുണ്ട്.

ബ്രിട്ടനിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായ ലണ്ടന്‍ ഗേറ്റ്‌വികിന്റെ എട്ട് ശതമാനം ഓഹരി യുഎഇയുടേതാണ്. ബ്രിട്ടനിലെ പ്രധാന ധനകാര്യ സേവന കമ്പനിയായ ഹാര്‍ഗ്രിവ്‌സ് ലാന്‍സ്ഡൗണിന്റെ മൂന്നില്‍ ഒരു ഓഹരി യുഎഇയുടേതാണ്. ടെലഗ്രാഫ് പത്രവും സ്‌പെക്ടാറ്റര്‍ മാഗസിനും സ്വന്തമാക്കാന്‍ യുഎഇ നിക്ഷേപകര്‍ ശ്രമം നടത്തിയിരുന്നു എങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം തിരിച്ചടിയായി. വിദേശ സര്‍ക്കാര്‍ പ്രതിനിധികള്‍ മാധ്യമ കമ്പനികള്‍ വാങ്ങുന്നത് തടയുന്നതായിരുന്നു നിയമം.

📍 Keralam
📰 One India Malayalam
🕒 11 days ago

Related News

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ നീക്കം
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ നീക്കം
മലയാള സാഹിത്യത്തിന് അഭിമാനനിമിഷം; 2026-ലെ എഴുത്തച്ഛൻ പുരസ്കാരം മൈതിൽ രാധാകൃഷ്ണന്!
മലയാള സാഹിത്യത്തിന് അഭിമാനനിമിഷം; 2026-ലെ എഴുത്തച്ഛൻ പുരസ്കാരം മൈതിൽ രാധാകൃഷ്ണന്!
ആറുമാസം പിന്നിട്ട് യുഡിഎഫ് സർക്കാർ; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയെന്ന് വിമർശനം!
ആറുമാസം പിന്നിട്ട് യുഡിഎഫ് സർക്കാർ; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയെന്ന് വിമർശനം!
⬅ Back
➕ Post Ad
To Ads ➡