South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ഇറാന്‍ യുദ്ധം നിര്‍ത്താന്‍ അമേരിക്ക? ട്രംപ് ഖത്തര്‍ പ്രധാനമന്ത്രിയെ കാണും, ക്രൂഡ് വില താഴുന്നു

ഇറാന്‍ യുദ്ധം നിര്‍ത്താന്‍ അമേരിക്ക? ട്രംപ് ഖത്തര്‍ പ്രധാനമന്ത്രിയെ കാണും, ക്രൂഡ് വില താഴുന്നു

ഇറാനെതിരായ സൈനിക നീക്കം അമേരിക്ക നിര്‍ത്തിയേക്കും. ഇനി ആക്രമണം ഉണ്ടായേക്കില്ല എന്ന് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരെ അടുത്താഴ്ച ട്രംപ് കാണും. ഇറാന്‍ വിഷയമായിരിക്കും മുഖ്യ ചര്‍ച്ച. അതിനിടെ, ഇന്ന് ഖത്തര്‍ പ്രധാനമന്ത്രിയെ വാഷിങ്ടണില്‍ വച്ച് ട്രംപ് കാണുന്നുണ്ട്.

ഇറാന്റെ നിര്‍ദേശങ്ങള്‍ ഖത്തര്‍ പ്രധാനനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍ റഹ്മാന്‍ അല്‍ത്താനി ട്രംപിനെ അറിയിക്കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇറാനും അമേരിക്കക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്. ഇറാന്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളതും ഖത്തറിനാണ്.

ട്രംപും ജെഡി വാന്‍സും ഖത്തര്‍ പ്രധാനമന്ത്രിയുമായി രഹസ്യ ചര്‍ച്ചയാണ് നടത്തുക എന്ന് യുഎസ് വൃത്തങ്ങള്‍ പറയുന്നു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ട് എന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റുബിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെട്ടെന്നുള്ള മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും നയതന്ത്ര പരിഹാരമാണ് ട്രംപ് താല്‍പ്പര്യപ്പെടുന്നതെന്നും റുബിയോ പറഞ്ഞു.

ഒരു ഭാഗത്ത് ചര്‍ച്ചയ്ക്കുള്ള കളമൊരുക്കുമ്പോള്‍ തന്നെ അമേരിക്ക ഇറാനില്‍ ആക്രമണം നടത്തുന്നുമുണ്ട്. ഖിഷ് ദ്വീപില്‍ ആക്രമണം ഉണ്ടായി എന്ന് ഇറാന്‍ സ്ഥിരീകരിച്ചു. എന്നാല്‍ നാശനഷ്ടമില്ലെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതോടെ ഇറാന്‍ യുദ്ധമാണ് എല്ലാത്തിനും കാരണമെന്ന് ജെഡി വാന്‍സ് പറഞ്ഞിരുന്നു. ഇറാനുമായി ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് അദ്ദേഹത്തിന് താല്‍പ്പര്യം. ഇപ്പോള്‍ ട്രംപും ആ തീരുമാനത്തിലേക്ക് എത്തുന്നു എന്നാണ് മനസിലാകുന്നത്.

അതേസമയം, ചൈനയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്‍മാരെ കണ്ട് ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാനും ട്രംപ് തീരുമാനിച്ചു. അടുത്താഴ്ച നടക്കുന്ന അപെക് ഉച്ചകോടിക്കിടെ ആയിരിക്കും കൂടിക്കാഴ്ച. ആണവ നിര്‍വ്യാപനം, ഇറാന്‍ എന്നിവയാകും പ്രധാന ചര്‍ച്ച. അതേസമയം, ഇറാനെതിരെ കരമാര്‍ഗമുള്ള ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. സൈനിക നടപടിയേക്കാള്‍ ഉപരോധമാണ് ഫലം കാണുക എന്നാണ് അമേരിക്ക മനസിലാക്കുന്നത്. ആണവ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായാല്‍ ഇറാനെതിരെ സൈനിക നീക്കമുണ്ടാകില്ലെന്നാണ് ട്രംപ് ഇപ്പോള്‍ സൂചിപ്പിക്കുന്നത്.

ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ വിപണിയില്‍ ചലനമുണ്ടാക്കുന്നുണ്ട്. ആക്രമണം ഉണ്ടാകില്ല എന്ന ട്രംപിന്റെ വാക്കുകള്‍ എണ്ണവില കുറച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 95 ഡോളറായി. ഇടയ്ക്കിടെ വാക്കുകള്‍ മാറ്റി വിപണിയില്‍ ചലനമുണ്ടാക്കുന്നതിന് പിന്നില്‍ ട്രംപിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഓഹരി വിപണിയില്‍ ഇടിവ് സംഭവിക്കുമ്പോള്‍ വന്‍ തോതിലുള്ള വിറ്റഴിക്കല്‍ നടക്കുന്നതും എണ്ണവില ഉയരുന്നതുമെല്ലാം പ്രത്യേക താല്‍പ്പര്യങ്ങള്‍ കാരണമാണ് എന്നാണ് വിവരം.

📍 Keralam
📰 One India Malayalam
🕒 13 days ago

Related News

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ നീക്കം
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ നീക്കം
മലയാള സാഹിത്യത്തിന് അഭിമാനനിമിഷം; 2026-ലെ എഴുത്തച്ഛൻ പുരസ്കാരം മൈതിൽ രാധാകൃഷ്ണന്!
മലയാള സാഹിത്യത്തിന് അഭിമാനനിമിഷം; 2026-ലെ എഴുത്തച്ഛൻ പുരസ്കാരം മൈതിൽ രാധാകൃഷ്ണന്!
ആറുമാസം പിന്നിട്ട് യുഡിഎഫ് സർക്കാർ; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയെന്ന് വിമർശനം!
ആറുമാസം പിന്നിട്ട് യുഡിഎഫ് സർക്കാർ; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയെന്ന് വിമർശനം!
⬅ Back
➕ Post Ad
To Ads ➡